കോഴിക്കോട് : മുംബൈയിൽനിന്ന് ട്രെയിനിൽ കഞ്ചാവ് കൊണ്ടുവന്ന യുവാവ് പിടിയിൽ.

തലശ്ശേരി നിർമലഗിരി കൈതേരി കാപ്പന എം.പി. ഷിനാസാ(26)ണ് പിടിയിലായത്. തിങ്കളാഴ്ച രാവിലെ കോഴിക്കോട് എത്തിയ ഷിനാസ് പ്ലാറ്റ്ഫോമിൽ വിശ്രമിക്കുകയായിരുന്നു. ഇതിനിടെ റെയിൽവേ പോലീസ് നടത്തിയ പരിശോധനയിലാണ് 1.24 ഗ്രാം കഞ്ചാവ് പിടികൂടിയത്. താനെയിൽനിന്ന് പതിനയ്യായിരം രൂപയ്ക്കാണ് വാങ്ങിയതെന്ന് ചോദ്യംചെയ്യലിൽ ഷിനാസ് പോലീസിനോട് പറഞ്ഞു.

റെയിൽവേ എസ്.ഐ. പി.കെ. ബഷീർ, പി. സുനിൽ, എസ്.ഐ. പി. ശ്രീജിത്ത് സി. പി.ഒ.മാരായ പി. മജീദ്, കെ. സുബൈർ, ദിനേശ് കുമാർ എന്നിവർ സംഘത്തിലുണ്ടായിരുന്നു.