കോഴിക്കോട് : മഴയ്ക്ക് ശമനമായതോടെ ജില്ലയിൽ പുതിയക്യാമ്പുകൾ തുറന്നില്ല. കൊയിലാണ്ടി താലൂക്കിലെ പേരാമ്പ്ര വെസ്റ്റ് എ.യു.പി. സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയ രണ്ട് കുടുംബങ്ങളിൽനിന്നുള്ള അഞ്ച് അംഗങ്ങൾ ക്യാമ്പിൽതുടരുകയാണ്. പേരാമ്പ്ര, ചേമഞ്ചേരി വില്ലേജുകളിലെ രണ്ടുവീടുകൾ പൂർണമായും തകർന്നു. വിവിധ വില്ലേജുകളിലായി 21 വീടുകൾക്ക് ഭാഗിക തകരാറുകൾ സംഭവിച്ചു. മറ്റ് താലൂക്കുകളിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട്‌ ചെയ്തിട്ടില്ല.