വടകര : ഡോക്ടർമാർക്കും ആരോഗ്യസ്ഥാപനങ്ങൾക്ക്‌ നേരെയും നടക്കുന്ന അക്രമങ്ങളിൽ ദേശവ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി വടകര ഐ.എം.എ. വെള്ളിയാഴ്ച പ്രതിഷേധദിനമായി ആചരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

വടകരയിലെ എല്ലാ ആരോഗ്യസ്ഥാപനങ്ങളിലും പ്രതിഷേധയോഗവും ധർണയും സംഘടിപ്പിക്കും.

രാവിലെ ഒമ്പതുമുതൽ 12 വരെയാണ് പ്രതിഷേധം. രോഗീപരിചരണത്തെ ബാധിക്കാതെയായിരിക്കും സമരമെന്ന് ഭാരവാഹികൾ വ്യക്തമാക്കി.