കൊയിലാണ്ടി : ഇന്ധന വിലവർധനയ്ക്കെതിരേ എൻ.സി.പി. പ്രവർത്തകർ കൊയിലാണ്ടി മണ്ഡലത്തിലെ പെട്രോൾ പമ്പുകൾക്ക് മുമ്പിൽ ധർണ നടത്തി. കൊയിലാണ്ടിയിൽ എൻ.സി.പി. ജില്ലാ ജനറൽ സെക്രട്ടരി കെ.ടി.എം. കോയ ഉദ്ഘാടനംചെയ്തു. കെ.കെ. നാരായണൻ, സി. ജയരാജ്, ടി.എം. ശരിധരൻ എന്നിവർ പ്രസംഗിച്ചു. ഒ. രാഘവൻ, നജീബ് തിക്കോടി, പി.എം.ബി. നടേരി, പത്താലത്ത് ബാലൻ, കെ.കെ. ശിവൻ, ടി.എൻ. ദാമോദരൻ, പി. പുഷ്പജൻ, എം.എ. ഗംഗാധരൻ, വി. അരുൺകുമാർ എന്നിവർ നേതൃത്വംനൽകി.

ബാലുശ്ശേരി : എൻ.സി.പി. ബാലുശ്ശേരി മണ്ഡലം കമ്മിറ്റി പുത്തൂർ വട്ടം, കോക്കല്ലൂർ പെട്രോൾ പമ്പുകൾക്കു മുമ്പിൽ ധർണനടത്തി. പുത്തൂർ വട്ടത്ത് നടന്ന സമരം സംസ്ഥാന കമ്മിറ്റി അംഗം പി. സുധാകരൻ ഉദ്‌ഘാടനം ചെയ്തു. പുത്തൂർ ബാലാനന്ദൻ അധ്യക്ഷനായി. കോക്കല്ലൂർ പെട്രോൾ പമ്പിനു മുമ്പിൽ പ്രസിഡന്റ് പി.പി. രവി ഉദ്‌ഘാടനം ചെയ്തു. മുസ്തഫ ദാരുകല, സതീശൻ, ശൈലജ കുന്നോത്ത്, ആഷ്നി, ടി.എം. ബാബു, ടി.കെ. പ്രദീപൻ, സത്യവതി, ലോഹിതാക്ഷൻ എന്നിവർ സംസാരിച്ചു. പനങ്ങാട് മണ്ഡലം കമ്മിറ്റി അറപ്പീടിക പമ്പിനുമുന്നിൽ നടത്തിയ ധർണ ജില്ലാസെക്രട്ടറി കെ.ചന്ദ്രൻ ഉദ്ഘാടനംചെയ്തു. ഷാജി കെ.പണിക്കർ അധ്യക്ഷനായി. ബാലുശ്ശേരി മുക്കിലെ പമ്പിനുമുന്നിൽനടന്ന ധർണ ജില്ലാകമ്മിറ്റി അംഗം സി.വിജയനും തലയാട് പമ്പിനുമുന്നിൽനടന്ന ധർണ ബഷീർ അഹമ്മദും ഉദ്ഘാടനംചെയ്തു. എം.ലോഹിതാക്ഷൻ അധ്യക്ഷനായി

തിക്കോടി : തിക്കോടി പെട്രോൾ പമ്പിനു മുന്നിൽ നടന്ന ധർണ സംസ്ഥാന കമ്മിറ്റി അംഗം ചേനോത്ത് ഭാസ്കരൻ ഉദ്ഘാടനംചെയ്തു. ഒ. രാഘവൻ, പി. പുഷ്പജൻ, മുഹമ്മദ് പരപ്പരക്കാട്ടിൽ, രവീന്ദ്രൻ എടവനക്കണ്ടി എന്നിവർ സംസാരിച്ചു. പയ്യോളി പെട്രോൾ പമ്പിനു മുന്നിൽ നടന്ന ധർണ എൻ.എസ്.ടി.എ. സംസ്ഥാന പ്രസിഡന്റ് കെ.കെ. ശ്രീഷു ഉദ്ഘാടനം ചെയ്തു. നജീബ് തിക്കോടി, പി.എം.ബി. നടേരി, മുഹമ്മദ്, എം.കെ. ശ്രീധരൻ, എൻ.കെ. സത്യൻ, പി.എം. സുമേഷ് എന്നിവർ സംസാരിച്ചു

മേപ്പയൂർ : മേപ്പയ്യൂർ പെട്രോൾ ബങ്കിനുമുന്നിൽ നടത്തിയ ധർണ മേലടി ബ്ലോക്ക്പഞ്ചായത്ത് അംഗം സുനിതാബാബു ഉദ്‌ഘാടനംചെയ്തു. നാരായണൻ മേലാട്ട് അധ്യക്ഷനായി. ടി. കുഞ്ഞിരാമൻ, ടി.കെ. പ്രഭാകരൻ, ഇ.എം.ശങ്കരൻ, ആർ.കെ.രമേശൻ, വി.നാരായണൻ, ബി.പി. നാരായണൻ, അഷ്റഫ് വിളയാട്ടൂർ എന്നിവർ സംസാരിച്ചു.

കായണ്ണബസാർ : ‌നൊച്ചാട് മണ്ഡലം കമ്മിറ്റി കൽപ്പത്തൂർ പെട്രോൾ പമ്പിന് മുമ്പിൽ ധർണ നടത്തി. പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ഇ. കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു. ആതിര ബാലൻ നായർ അധ്യക്ഷനായി. എസ്. രമേശൻ, കെ.ടി. ശ്രീധരൻ, വി.കെ. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു