ബേപ്പൂർ : ഇന്ധന വിലവർധനയിൽ പ്രതിഷേധിച്ച്‌ എൻ.സി.പി. ബേപ്പൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബേപ്പൂർ പെട്രോൾപമ്പിനുമുമ്പിൽ ധർണ നടത്തി. സീനിയർ എൻ.സി.പി. നേതാവ്‌ കെ. വിശ്വനാഥൻ ഉദ്‌ഘാടനം ചെയ്തു. പ്രകാശ്‌ കോഴിക്കൽ അധ്യക്ഷതവഹിച്ചു.

തിരുവച്ചിറ മോഹൻദാസ്‌, പി.വി.ശിവദാസൻ, എ.കെ. പ്രഭാശങ്കരൻ, ഹരിമോഹൻ എന്നിവർ സംസാരിച്ചു.