കാരശ്ശേരി : ഇന്ധനവില വർധനയിൽ പ്രതിഷേധിച്ച് എൻ.സി.പി. കാരശ്ശേരി കൊടിയത്തൂർ മണ്ഡലംകമ്മിറ്റി ധർണ നടത്തി.

നോർത്ത് കാരശ്ശേരിയിൽനടന്ന പരിപാടി എൻ.സി.പി. ജില്ലാപ്രസിഡൻറ് മുക്കം മുഹമ്മദ് ഉദ്ഘാടനം ചെയ്തു. കെ.സി. ആലി അധ്യക്ഷനായി. പി.കെ. വാസു, ഗഫൂർ കല്ലിൽ, അഷ്റഫ് തോട്ടത്തിൽ, ഷാജഹാൻ കൊടിയത്തൂർ, എൻ. റസാഖ് എന്നിവർ സംബന്ധിച്ചു. കൊടിയത്തൂർ മണ്ഡലം കമ്മിറ്റിയുടെ ധർണ സാമികുട്ടി ഉദ്ഘാടനംചെയ്തു.

കൊടുവള്ളി : എൻ.സി.പി. കൊടുവള്ളി നിയോജക മണ്ഡലത്തിലെ കിഴക്കോത്ത്, ഓമശ്ശേരി, താമരശ്ശേരി, നരിക്കുനി, കൊടുവള്ളി എന്നിവിടങ്ങളിൽ ധർണ നടത്തി. വിജയൻ മലയിൽ, കെ.പി.അഹമ്മദ്കുട്ടി, വി.സി.മുഹമ്മദ്, ടി.പി.സി.അബൂബക്കർ, പി.ടി.അസ്സയിൻകുട്ടി, കണ്ടിയിൽ മുഹമ്മദ്, അഹമ്മദ് കുട്ടി ഹാജി, വേളാട്ട് മുഹമ്മദ്, സി.എം.ബഷീർ, സി.കെ.സി. അബു എന്നിവർ പങ്കെടുത്തു.

താമരശ്ശേരി : എൻ.സി.പി. ഓമശ്ശേരി മണ്ഡലം കമ്മിറ്റി ഓമശ്ശേരി പെട്രോൾ പമ്പിന് മുൻപിൽ നടത്തിയ എൻ.വൈ.സി. ജില്ലാ സെക്രട്ടറി സിബി മണിമുണ്ട ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.സി. മുഹമ്മദ് അധ്യക്ഷനായി. മേഖലാ ഭാരവാഹികളായ ടി.എസ്. അബു, സാബു, മജീദ്, എന്നിവർ പങ്കെടുത്തു.