കൊടുവള്ളി : നെഹ്രുയുവകേന്ദ്ര കോഴിക്കോടും സിൻസിയർ കച്ചേരിമുക്കും ചേർന്ന് നടത്തിയ യുവജനവാരാഘോഷം സമാപിച്ചു. സമാപനം മുതുകാട് ഗവ.ഐ.ടി.ഐ. പ്രിൻസിപ്പൽ അജിത് കുമാർ ഉദ്ഘാടനം ചെയ്തു . യുവജങ്ങളും ആധുനികസമൂഹവും എന്ന വിഷയത്തിൽ കെ. കമറുൽ ഹകീം ക്ലാസെടുത്തു. സിൻസിയർ വൈസ് പ്രസിഡന്റ് ടി.എം. സിദീഖ് അധ്യക്ഷനായി. എം. ഇക്ബാൽ , ടി.കെ. റിയാസ്, ടി.എം. നവാസ്, സി.കെ. റിയാസ്, ടി.എം. ഫാരിസ് എന്നിവർ സംസാരിച്ചു. യുവജന വാരാഘോഷത്തിന്റെ ഭാഗമായി വായനമത്സരം, കരിയർ ഗൈഡൻസ് ക്ലാസ്, പ്രസംഗ പരിശീലനം, വില്ലേജ് ഓഫീസ് പരിസരം ശുചീകരണം, സെമിനാർ എന്നിവ നടത്തി.
യുവജനവാരാഘോഷം സമാപിച്ചു
യുവജനവാരാഘോഷത്തിന്റെ സമാപനം മുതുകാട് ഗവ.ഐ.ടി.ഐ. പ്രിൻസിപ്പൽ അജിത്കുമാർ ഉദ്ഘാടനം ചെയ്യുന്നു