കോഴിക്കോട് : കോവിഡ് വ്യാപനം നിയന്ത്രണംവിട്ടതോടെ പിടിമുറുക്കി പോലീസ്. നഗരത്തിൽ മൂന്നിടത്ത് ബാരിക്കേഡുകൾവെച്ച് പരിശോധന നടത്തി. മാസ്ക് ധരിക്കാത്ത വാഹനയാത്രക്കാരെ പിടികൂടി. മാളുകൾ, മിഠായിത്തെരുവുൾപ്പെടെയുള്ള വ്യാപാരകേന്ദ്രങ്ങൾ, ബീച്ച്, ഹോട്ടലുകൾ, ട്യൂഷൻ സെന്ററുകൾ എന്നിവിടങ്ങളിലെല്ലാം പോലീസിന്റെ പ്രത്യേക ടീം പരിശോധന നടത്തിയെന്ന് സിറ്റി പോലീസ് കമ്മിഷണർ എ.വി. ജോർജ് പറഞ്ഞു. ക്രിസ്ത്യൻകോളേജിനുസമീപം, തൊണ്ടയാട് ജങ്ഷൻ, ചെറുവണ്ണൂർ എന്നിവിടങ്ങളിലായിരുന്നു പോലീസ് സംഘത്തിന്റെ പരിശോധന. മാസ്ക് ധരിക്കാത്ത 877പേർക്കെതിരെയാണ്‌ നടപടിയെടുത്ത തെന്ന് പോലീസ് പറഞ്ഞു.

നഗരത്തിലെ മാളുകളിൽ ശരീരോഷ്മാവ് പരിശോധിക്കുന്ന തെർമൽ സ്കാനറുപയോഗിച്ചാണ് ആളുകളെ കടത്തിവിട്ടത്. കൂടുതൽപേർ ഒരുമിച്ച് കയറാതിരിക്കാൻ പ്രവേശനകവാടങ്ങളിൽ നിയന്ത്രണമേർപ്പെടുത്തിയിരുന്നു. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുള്ളവരും വാക്സിനെടുത്തവരും മാത്രമേ മാളുകളിലും പെതുമാർക്കറ്റുകളിലും പ്രവേശിക്കാൻ പാടുള്ളു എന്ന് സർക്കാർ ഉത്തരവിറക്കിയെങ്കിലും പ്രായോഗികമല്ലാത്തതിനാൽ അത് കർശനമാക്കിയില്ല. ഇതിനെതിരേ വ്യാപാരികൾക്കിടയിലും കടുത്ത പ്രതിഷേധമുണ്ടായിരുന്നു. അങ്ങനെവന്നാൽ മാളുകൾ മുഴുവൻ അടച്ചിടേണ്ടിവരുമെന്നാണ് വ്യാപാരികൾ പറയുന്നത്.

നിയന്ത്രണങ്ങളില്ലാതെ റെയിൽവേ സ്‌റ്റേഷൻ

നഗരത്തിലെ എല്ലാ പ്രധാനകേന്ദ്രങ്ങളിലും നിയന്ത്രണം കടുപ്പിച്ചപ്പോൾ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ എല്ലാം പതിവുപോലെയായിരുന്നു. സാമൂഹിക അകലം പാലിക്കാതെയാണ് ആളുകൾ ടിക്കറ്റെടുക്കാൻ വരിനിന്നതുപോലും. ഒന്നാം പ്ലാറ്റ്‌ഫോമിലെ ടിക്കറ്റ് വെൻഡിങ് മെഷീനുകൾ ഒന്നുപോലും പ്രവർത്തിച്ചില്ല.

സാമൂഹിക അകലം പാലിക്കാനുള്ള നിർദേശങ്ങളും യാത്രക്കാർക്ക് നൽകിയില്ല. അതുകൊണ്ട് കൂട്ടംകൂടിയാണ് നിന്നത്. സംസ്ഥാനസർക്കാരാണ് റെയിൽവേ സ്റ്റേഷനുകളിൽ പരിശോധനകളുംമറ്റും നടത്തേണ്ടതെന്നാണ് റെയിൽവേ അധികൃതർ പറയുന്നത്. മാസ്ക് ധരിക്കാത്തവരെ പിടികൂടാൻമാത്രമേ നിർദേശമുള്ളു എന്നും റെയിൽവേ അധികൃതർ പറയുന്നു.

ചികിത്സാകേന്ദ്രങ്ങൾ സജ്ജം

കോവിഡ് രോഗികളെ പരിചരിക്കാനായി ഒരു സെക്കൻഡറി ചികിത്സാകേന്ദ്രവും ഒരു പ്രാഥമിക ചികിത്സാകേന്ദ്രവും കോർപ്പറേഷനിൽ സജ്ജമായി. പന്നിയങ്കര സുമംഗലി കല്യാണമണ്ഡപത്തിൽ 230 പേർക്കുള്ള സെക്കൻഡറി ചികിത്സാകേന്ദ്രമാണ് സജ്ജമാക്കിയത്. മറ്റ് ആരോഗ്യ പ്രശ്നങ്ങളുള്ളവരെയാണ് ഇവിടെ പ്രവേശിപ്പിക്കുക. ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും സേവനമുണ്ടാവും. അലങ്കാർ ഓഡിറ്റോറിയത്തിലാണ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെൻറർ

മെഗാ വാക്‌സിനേഷൻ ക്യാമ്പ് ഇന്ന് അഞ്ച് കേന്ദ്രങ്ങളിൽ ഈ നിർദേശങ്ങൾ ലംഘിച്ചാൽ നടപടികേന്ദ്രങ്ങൾടാഗോർ ഹാൾ അർബൻ ഹെൽത്ത് സെൻറർ, വെസ്റ്റ്ഹിൽ അർബൻ ഹെൽത്ത് സെൻറർ, ഇടിയങ്ങര അർബൻ ഹെൽത്ത് സെൻറർ, മാങ്കാവ് ഫാമിലി ഹെൽത്ത് സെൻറർ, ബേപ്പൂർ