കുന്ദമംഗലം : അഭിമന്യുവിന്റെ കൊലപാതകത്തിൽ എസ്.എഫ്.ഐ. ഏരിയാകമ്മിറ്റി കുന്ദമംഗലം പുതിയ സ്റ്റാൻഡിൽ പ്രതിഷേധസംഗമം സംഘടിപ്പിച്ചു. ഡി.വൈ.എഫ്.ഐ. ബ്ലോക്ക് എക്സിക്യുട്ടീവ് അംഗം പി.പി. ഷിനിൽ ഉദ്ഘാടനം ചെയ്തു. നിജയ് അധ്യക്ഷനായി. മുഹമ്മദ് യാസീൻ, കെ. ആസാദ് എന്നിവർ സംസാരിച്ചു.