ബേപ്പൂർ : ഗൾഫ്‌നാടുകളിൽനിന്ന്‌ തിരിച്ചുവന്ന പ്രവാസികൾക്കും കുടുംബങ്ങൾക്കുംവേണ്ടി പ്രവാസി റിഹാബിലിറ്റേഷൻ ആൻഡ്‌ വെൽഫെയർ സെന്റർ തുടങ്ങിയ സ്വയംതൊഴിൽപദ്ധതി പ്രൊഫ. വർഗീസ്‌ മാത്യു ഉദ്‌ഘാടനംചെയ്തു. ആറ്റക്കോയ പള്ളിക്കണ്ടി അധ്യക്ഷതവഹിച്ചു.

പദ്ധതിയുടെ മുഖ്യ ഉപദേശകനായി വ്യവസായവകുപ്പ്‌ മുൻ ജനറൽ മാനേജർ എം.പി. അബ്ദുൽ റഷീദിനെ തിരഞ്ഞെടുത്തു. അറേബ്യൻ പ്രവാസി കൗൺസിൽ ചെയർമാൻ അബ്ബാസ്‌ കൊടുവള്ളി പദ്ധതിയുടെ രൂപരേഖ അവതരിപ്പിച്ചു.

ഹസ്സൻ തിക്കോടി, പി.കെ.അരവിന്ദാക്ഷൻ,എം.രതീഷ്‌, എം.അബ്ദുല്ല മാത്തോട്ടം എന്നിവർ പ്രസംഗിച്ചു.