കോഴിക്കോട് : കേരള സാംബവർ സൊസൈറ്റി പട്ടികജാതി-വർഗ സംയുക്തസമിതി കളക്ടറേറ്റിനു മുന്നിൽ പ്രതിഷേധധർണ നടത്തി.

സർക്കാർഫണ്ട് വകമാറ്റി ചെലവഴിക്കൽ നടത്തുന്നവരെ നിയമത്തിന് മുൻപിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടായിരുന്നു ധർണ. കേരള സാംബവർ സൊസൈറ്റി ജില്ലാ ജനറൽ കൺവീനർ പി.കെ. ഉണ്ണികൃഷ്ണൻ, പരമേശ്വരൻ, രമേഷ് ബാബു, എൻ.കെ. ശ്രീകുമാർ എന്നിവർ സംസാരിച്ചു.