കോഴിക്കോട് : മിഠായിത്തെരുവും കുറ്റിച്ചിറയും ഗുജറാത്തി സ്ട്രീറ്റും ഉൾപ്പെടെയുള നഗരത്തിന്റെ പൗരാണികത സംരക്ഷിക്കപ്പെടണമെന്ന് എൻ.ഐ.ടി. ആർക്കിടെക്ചർ വിഭാഗം മേധാവി ഡോ. എ.കെ. കസ്തൂർബ അഭിപ്രായപ്പെട്ടു. ലെൻസ് ഫെഡ് സംഘടിപ്പിച്ച ‘പൈതൃക പുനരുജ്ജീനവത്തിലൂടെ കോഴിക്കോടിന്റെ സമഗ്രവികസനം’ വെബിനാറിൽ സംസാരിക്കുകയായിരുന്നു അവർ.

മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് പി.ടി. അബ്ദുള്ളക്കോയ അധ്യക്ഷത വഹിച്ചു. ചെയർമാൻ പി. മമ്മദ്കോയ, പി. രസിത, വി.കെ. പ്രസാദ്, ജൂഡ്സൺ എന്നിവർ സംസാരിച്ചു.