കോഴിക്കോട് : മലബാർ ദേവസ്വംബോർഡിനു കീഴിലെ ഓർക്കാട്ടേരി കാർത്തികപ്പള്ളി ദൂർഗാഭഗവതി ക്ഷേത്രത്തിലേയും ചോറോട് വൈക്കിലശ്ശേരി പരദേവതാ ക്ഷേത്രത്തിലേയും പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് ഹിന്ദുമതവിശ്വാസികളായ ക്ഷേത്ര പരിസരവാസികളിൽനിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ സെപ്‌റ്റംബർ 27-ന് വൈകീട്ട് അഞ്ചിനകം തലശ്ശേരി അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫീസിൽ ലഭിക്കണം. വെബ്സൈറ്റ് : www.malabardevaswom.kerala.gov.in