ബാലുശ്ശേരി : നീർത്തട പരിപാലന പദ്ധതിയായ പി.എം.കെ.എസ്.വൈ. പ്രകാരം ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തിന് പരിധിയിലുള്ള ഏഴ് നീർത്തടങ്ങൾ ഉൾക്കൊള്ളുന്ന പ്രദേശങ്ങളിലെ കർഷകർക്ക് ഇൻസെന്റീവ് നൽകുന്നു.

പനങ്ങാട് ഗ്രാമപ്പഞ്ചായത്തിലെ വാർഡ് 2-9 വരെ, ഉണ്ണികുളം ഗ്രാമപ്പഞ്ചായത്തിലെ വാർഡ് 1-6, 8-14, 23 കൂരാച്ചുണ്ട് ഗ്രാമപ്പഞ്ചായത്തിലെ 2, 3, 9-12, എന്നിവി ടങ്ങളിലെ അംഗീകൃത ജെ.എൽ.ജി ഗ്രൂപ്പുകൾക്കാണ് ഇൻസെന്റീവ് നൽകുന്നത്. മഞ്ഞൾ, ഇഞ്ചി, വാഴ, കുരുമുളക് എന്നിവ കൃഷിചെയ്യുന്ന ചെറുകിട നാമമാത്ര കർഷകർക്ക് കൃഷി ഇൻസെന്റീവ് എന്നിവ പദ്ധതി മാനദണ്ഡങ്ങൾക്ക് വിധേയമായി നൽകുന്നു.

സെപ്റ്റംബർ 18-ന്‌ വൈകീട്ട് മൂന്നിനുമുമ്പായി അതാത് ഗ്രാമപ്പഞ്ചായത്തിലെ വി.ഇ.ഒ. ഓഫീസിൽ എത്തിക്കണം. ഫോൺ: 6282633168