പയ്യോളി : പ്രൊഫഷണൽ നാടക കലാകാരന്മാരുടെ കൂട്ടായ്മയായ അരങ്ങും അണിയറയും പ്രവർത്തകർ ശിവജി ഗൂരുവായൂരിന്റെ നേതൃത്വത്തിൽ നടത്തുന്ന അതിജീവനയാത്രയ്ക്ക് മൂരാട് സ്വീകരണം നൽകി.

നഗരസഭ ചെയർമാൻ വടക്കയിൽ ഷഫീഖ് ഉദ്ഘാടനം ചെയ്തു.

കാവിൽ പി. മാധവൻ അധ്യക്ഷനായി. മുരളി പയ്യന്നൂർ, സജി മൂരാട്, ജയൻ മൂരാട്, മുരളി പയ്യന്നൂർ, ഇ.ടി. പത്മനാഭൻ, കെ.എം. ശ്രീധരൻ, കെ.കെ. രമേശൻ, സി.സി. ചന്ദ്രൻ, കെ.കെ. ബാബു, സജിത്ത് പുന്നോളി എന്നിവർ സംസാരിച്ചു.

ഇരിങ്ങലിലെ നാടകപ്രവർത്തകരും നാട്ടുകാരും ചേർന്ന് സ്വരൂപിച്ച 80,000 രൂപ സംഘടനയുടെ ചാരിറ്റിഫണ്ടിലേക്ക് കൈമാറി.

നാടക കലാകാരന്മാരുടെ ജീവിതം പ്രമേയമാക്കി സുരേഷ്ബാബു ശ്രീസ്ഥ രചനയും മനോജ് നാരായണൻ സംവിധാനവും നിർവഹിച്ച ബ്ലാക്ക് ഔട്ട് നാടകവും അരങ്ങേറി.

മനോജ് പാപ്പലങ്ങാട് പരിപാടികൾക്ക് നേതൃത്വം നൽകി.