മുക്കം : മേച്ചേരി ശിവക്ഷേത്രത്തിലെ നവരാത്രിയാഘോഷങ്ങൾ സമാപിച്ചു. ആഘോഷത്തിന്റെ ഭാഗമായി സരസ്വതിപൂജ, വാഹനപൂജ, വിദ്യാരംഭം, എഴുത്തിനിരുത്തൽ ചടങ്ങുകൾ സംഘടിപ്പിച്ചു. ക്ഷേത്ര മേൽശാന്തി അരീക്കര നാരായണൻ നമ്പൂതിരി കാർമികത്വം വഹിച്ചു. മണാശ്ശേരി കുന്നത്ത് തൃക്കോവിൽ വിഷ്ണു ക്ഷേത്രത്തിൽ നവരാത്രിയാഘോഷത്തിന്റെ ഭാഗമായി ദുർഗാപൂജ, സരസ്വതിപൂജ, ഗ്രന്ഥപൂജ, വാഹനപൂജ, ആയുധപൂജ, വിദ്യാമന്ത്രാർച്ചന തുടങ്ങിയ സംഘടിപ്പിച്ചു. ക്ഷേത്ര മേൽശാന്തി മനോഹരൻ നമ്പൂതിരി, ഉണ്ണികൃഷ്ണൻ നമ്പൂതിരി, രാമചന്ദ്രൻ നമ്പൂതിരി, ഉണ്ണികൃഷ്ണൻ നമ്പൂതിരി മൂവാറ്റുപുഴ എന്നിവർ ക്ഷേത്ര പൂജാദികർമങ്ങൾക്ക് നേതൃത്വം നൽകി.

കാരശ്ശേരി :വലിയപ്പറമ്പ് മാടക്കശ്ശേരി മഹാദേവക്ഷേത്രത്തിൽ നവരാത്രി ആഘോഷിച്ചു. വിജയദശമി നാളിൽനടന്ന എഴുത്തിനിരുത്ത് ചടങ്ങിന് ക്ഷേത്രം തന്ത്രി കിഴക്കുമ്പാട്ട് ഇല്ലത്ത് വാസുദേവൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിച്ചു. തച്ചോലത്ത് ഗോപാലൻ കുരുന്നുകൾക്ക് ആദ്യക്ഷരം കുറിച്ചു.

കട്ടിപ്പാറ : മൂത്തോറ്റി മഹാദേവക്ഷേത്രത്തിൽ വിജയദശമി ദിനത്തോടനുബന്ധിച്ച് സരസ്വതീപൂജ, വിദ്യാഗോപാലാർച്ചന എഴുത്തിനിരുത്തൽ എന്നിവ നടന്നു. ക്ഷേത്ര മേൽശാന്തി ഷാജി തിരുമേനി കാർമികത്വം വഹിച്ചു.

തിരുവമ്പാടി : ഇലഞ്ഞിക്കൽ ദേവീക്ഷേത്രത്തിൽ എസ്.എൻ.ഡി.പി.യുടെ നേതൃത്വത്തിൽ നടന്ന നവരാത്രി ഉത്സവം സമാപിച്ചു. ദേവീഭാഗവത പാരായണം, രഥോത്സവം, പൂജവെപ്പ്, വിദ്യാരംഭം തുടങ്ങിയവ നടന്നു. ശിവഗിരി ശ്രീനാരായണമന്ദിർ മഠാധിപതി സ്വാമി ജ്ഞാന തീർഥയുടെ നേതൃത്വത്തിൽ കുഞ്ഞുങ്ങൾ ഹരിശ്രീ കുറിച്ചു. മേൽശാന്തി എൻ.എസ്. രജീഷ്, സജീവ് പുതുപ്പറമ്പിൽ, സുരേഷ് ബാബു മാക്കാട്ടുചാലിൽ, ജമനീഷ് ചെറുവോട്ട്, മനോജ് മഠത്തിൽ, രജീഷ് വയലിൽ, മനോജ് മുകളേൽ, സാജൻ പന്ന്യമാക്കൽ, രാജീവ് ചൂരക്കാട്ട്, പി.ആർ. രാജേഷ് എന്നിവർ നേതൃത്വം നൽകി.