താമരശ്ശേരി : കനത്ത മഴയിൽ താമരശ്ശേരി ചുരത്തിൽ എട്ടാം വളവിനും ഒമ്പതാം വളവിനും ഇടയിൽ മരങ്ങൾ കടപുഴകി വീണ് കോഴിക്കോട്-കൊല്ലഗൽ ദേശീയപാതയിൽ ഒരുമണിക്കൂറിലധികം നേരം ഗതാഗതം തടസ്സപ്പെട്ടു.

ശനിയാഴ്ച രാത്രി എട്ടുമണിയോടെയാണ് ഒരു പനയും പടുമരവും റോഡിലേക്ക് മറിഞ്ഞുവീണത്. കല്പറ്റ ഫയർ സ്റ്റേഷനിലെ അസി.സ്റ്റേഷൻ ഓഫീസർ പി.ഒ.വർഗീസ്, ഗ്രേഡ് എ.എസ്.ഒ. വി. ഹമീദ് എന്നിവരുടെ നേതൃത്വത്തിൽ രണ്ട് യൂണിറ്റ് അഗ്നിരക്ഷാസേനാംഗങ്ങളെത്തി മരങ്ങൾ മുറിച്ചുമാറ്റിയ ശേഷമാണ് ഗതാഗതതടസ്സം നീക്കിയത്.