കുറ്റ്യാടി : ജൂവലറിത്തട്ടിപ്പ് ക്രൈംബ്രാഞ്ച് അന്വേഷിക്കുക, തൊണ്ടിമുതൽ ഉടൻ കണ്ടെത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കുറ്റ്യാടിയിൽ പ്രതിഷേധമാർച്ച്.

ഗോൾഡ് പാലസ് ജൂവലറി ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറ്റ്യാടിയിൽനിന്ന് തട്ടിപ്പിൽ പ്രതികളായവരുടെ നാടായ കുളങ്ങരത്താഴ വരെയായിരുന്നു മാർച്ച്. സ്ത്രികളടക്കം നൂറുകണക്കിന് നിക്ഷേപകർ പങ്കെടുത്ത മാർച്ചിന്റെ സമാപനത്തിൽ മനുഷ്യമതിലും തീർത്തു. ചെയർമാൻ ജിറാഷ് പേരാമ്പ്ര, കമ്പനി സുബൈർ, ടി.കെ. അജ്നാസ്, പി.കെ. മഹബൂബ്, സലാം മാപ്പിളാണ്ടി, നൗഫൽ, നാസർ, മൂസഹാജി, റിയാസ് തുടങ്ങിയവർ പങ്കെടുത്തു.