വടകര : വടകരയിലെ കച്ചവടക്കാർക്ക് മനഃസമാധാനത്തോടെ കച്ചവടംചെയ്യാനുള്ള സാഹചര്യം ഉണ്ടാക്കണമെന്ന് കെ. മുരളീധരൻ എം.പി. ആവശ്യപ്പെട്ടു. വെള്ളപ്പൊക്കത്തിൽ നാശം സംഭവിച്ച സ്ഥാപനങ്ങൾ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴുക്കുചാൽ വൃത്തിയാക്കാൻ നഗരസഭ ശക്തമായ നടപടി സ്വീകരിക്കണം. രണ്ടുദിവസം തുടർച്ചയായി പെയ്ത മഴയിൽ ഇതാണ് അവസ്ഥയെങ്കിൽ കാലവർഷം ശക്തിപ്രാപിച്ചാൽ ഇതിലും ഗുരുതരമായിരിക്കും സ്ഥിതിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.