കോഴിക്കോട് : വിദേശ രാജ്യങ്ങളിൽനിന്ന് അവധി ഉൾപ്പെടെയുള്ള കാരണങ്ങളാൽ നാട്ടിലെത്തി നിലവിലെ സാഹചര്യത്തിൽ മടക്കയാത്ര സാധ്യമാകാതെ പ്രയാസപ്പെടുന്ന പ്രവാസി മലയാളികൾക്ക് വാക്സിനേഷന് മുൻഗണന നൽകണമെന്ന് എം.കെ. രാഘവൻ എം.പി. മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

വിദേശ യാത്രാ നിബന്ധനകളിൽ നിരന്തരമായി ഉണ്ടാകുന്ന മാറ്റങ്ങളിൽ വാക്സിനേഷൻ നിർബന്ധ മാനദണ്ഡമാകാൻ സാധ്യതയുള്ളതിനാൽ മടക്കയാത്ര പ്രതീക്ഷിച്ചു നിൽക്കുന്ന പ്രവാസികൾക്ക് പ്രായഭേദമന്യേ വാക്സിനേഷനിൽ മുൻഗണന നൽകണമെന്നും എം.പി. ആവശ്യപ്പെട്ടു.