ട്രിപ്പിൾ ലോക്ഡൗണിന് സമാനമായ നിയന്ത്രണം ജില്ലയിൽ എവിടെയുമില്ല

കോഴിക്കോട് : ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30ശതമാനത്തിനു മുകളിലുള്ള തദ്ദേശസ്ഥാപനങ്ങളില്ലാത്തതിനാൽ ജില്ലയിൽ വ്യാഴാഴ്ച മുതൽ ട്രിപ്പിൾ ലോക്ഡൗണിന് സമാനമായ കടുത്ത നിയന്ത്രണങ്ങൾ ഒരിടത്തുമുണ്ടാവില്ല.

അതേസമയം ടി.പി.ആർ. ഇരുപത് ശതമാനത്തിനുമുകളിലുള്ള പെരുവയൽ, കാരശ്ശേരി പഞ്ചായത്തുകളിൽ സമ്പൂർണ്ണ ലോക്ഡൗണായിരിക്കും. ഇവിടെ വെള്ളിയാഴ്ചകളിൽ മാത്രമായിരിക്കും ഭാഗിക ഇളവുകൾ നൽകുക. ടി.പി.ആറിന്റെ അടിസ്ഥാനത്തിൽ എ, ബി, സി, വിഭാഗങ്ങളായി തിരിച്ചാണ് ലോക്ഡൗണിനുശേഷം നിയന്ത്രണങ്ങളിൽ ഇളവുകൾ ഏർപ്പെടുത്തുന്നത്. എ. വിഭാഗത്തിൽ ശരാശരി ടി.പി.ആർ. എട്ട് ശതമാനത്തിൽ താഴെയും ബി.വിഭാഗത്തിൽ എട്ടുമുതൽ 19 ശതമാനം വരെയും സി.വിഭാഗത്തിൽ 20 മുതൽ 29 ശതമാനം വരെയുമുള്ള തദ്ദേശസ്ഥാപനങ്ങളാണ് ഉൾപ്പെടുക. 30-ന് മുകളിൽ ടി.പി.ആർ. ഇല്ലാത്തതിനാൽ ഡി. വിഭാഗത്തിൽ ഒരു തദ്ദേശ സ്ഥാപനവും ജില്ലയിലില്ല.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കനുസരിച്ച് കാറ്റഗറികളായി തിരിച്ച തദ്ദേശസ്ഥാപനങ്ങൾ

എ. വിഭാഗംചക്കിട്ടപ്പാറ, ചങ്ങരോത്ത്, പുറമേരി, കുറ്റ്യാടി, വാണിമേൽ, കൂരാച്ചുണ്ട്, മരുതോങ്കര, വേളം, കായണ്ണ, തലക്കുളത്തൂർ, കുന്നുമ്മൽ, നടുവണ്ണൂർ, കൂത്താളി, തിരുവള്ളൂർ, മേപ്പയ്യൂർ, പേരാമ്പ്ര, നരിപ്പറ്റ, കീഴരിയൂർ, ബാലുശ്ശേരി, വില്യാപ്പള്ളി, കാവിലുംപാറ, കിഴക്കോത്ത്, നന്മണ്ട, ആയഞ്ചേരി, അത്തോളി, കൂടരഞ്ഞി, നൊച്ചാട്, എടച്ചേരി, ചെക്യാട് പഞ്ചായത്തുകൾ

ബി. വിഭാഗംകുന്ദമംഗലം, ഒളവണ്ണ, മണിയൂർ, പുതുപ്പാടി, കാക്കൂർ, ഏറാമല, താമരശ്ശേരി, പെരുമണ്ണ, മാവൂർ, കടലുണ്ടി, ചോറോട്, നരിക്കുനി, കക്കോടി, കൊടിയത്തൂർ, തൂണേരി, ചാത്തമംഗലം, അഴിയൂർ, മടവൂർ, വളയം, ചെറുവണ്ണൂർ, ഒഞ്ചിയം, തിരുവമ്പാടി, കട്ടിപ്പാറ, കുരുവട്ടൂർ, ചേളന്നൂർ, നാദാപുരം, ചേമഞ്ചേരി, തുറയൂർ, തിക്കോടി, അരിക്കുളം, ചെങ്ങോട്ടുകാവ്, കോടഞ്ചേരി, കായക്കൊടി, കൊടുവള്ളി, മൂടാടി, ഓമശ്ശേരി, കോട്ടൂർ, പനങ്ങാട്, ഉള്ള്യേരി, ഉണ്ണികുളം പഞ്ചായത്തുകൾ. കോഴിക്കോട് കോർപ്പറേഷൻ, കൊയിലാണ്ടി, ഫറോക്ക്, പയ്യോളി, വടകര, രാമനാട്ടുകര, മുക്കം മുനിസിപ്പാലിറ്റികൾ

സി. വിഭാഗം പെരുവയൽ, കാരശ്ശേരി ഗ്രാമപ്പഞ്ചായത്തുകൾ