പേരാമ്പ്ര : കോവിഡ് പ്രതിരോധക്കാലത്ത് പഠനസൗകര്യമൊരുക്കാൻ ചങ്ങരോത്ത് ഗ്രാമപ്പഞ്ചായത്തിന് ഡി.വൈ.എഫ്.ഐ. പാലേരി മേഖലാകമ്മിറ്റി ഒരു ലക്ഷം രൂപ നൽകി. ഡി.വൈ.എഫ്.ഐ. സംസ്ഥാന ട്രഷറർ എസ്.കെ. സജീഷ് ചങ്ങരോത്ത് പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരിക്ക് കൈമാറി.

ഡി.വൈ.എഫ്.ഐ. ബ്ലോക്ക് പ്രസിഡന്റ് പി.എസ്. പ്രവീൺ അധ്യക്ഷനായി. മേഖലാസെക്രട്ടറി എം. സുജീഷ്, ബ്ലോക്ക് സെക്രട്ടറി എം.എം. ജിജേഷ്, കെ.വി. കുഞ്ഞിക്കണ്ണൻ, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി പി. സുജീഷ്, എം. വിശ്വൻ, സി.വി. രജീഷ്, കെ.എം. സുരേഷ്, പി.കെ. സുധീഷ് എന്നിവർ സംസാരിച്ചു.