വടകര : കഴിഞ്ഞമാസമുണ്ടായ കടൽക്ഷോഭത്തിൽ വീടുകൾ തകർന്നവർക്ക് നഷ്ടപരിഹാരം നൽകുന്നതിനുള്ള നടപടിക്രമങ്ങൾ നടന്നുവരികയാണെന്ന് താലൂക്ക് തഹസിൽദാർ മോഹനൻ നൂഞ്ഞാടൻ വ്യക്തമാക്കി. വില്ലേജ് അധികൃതർ സ്ഥലംസന്ദർശിച്ച് നൽകിയ റിപ്പോർട്ട് അതത് തദ്ദേശസ്ഥാപനങ്ങൾക്ക് നൽകിയിട്ടുണ്ട്. അവിടുത്തെ എൻജിനിയർമാർ ഇനി നഷ്ടം തിട്ടപ്പെടുത്തി റിപ്പോർട്ട് തരണം. രണ്ട് സ്ഥാപനങ്ങളിൽനിന്ന് റിപ്പോർട്ട് കിട്ടി. ബാക്കിയുള്ളവ ഉടൻ കിട്ടും. പിന്നാലെ നഷ്ടപരിഹാരത്തിനായി കളക്ടർക്ക് റിപ്പോർട്ട് നൽകുമെന്നും തഹസിൽദാർ വ്യക്തമാക്കി.