sനാദാപുരം : നിയോജകമണ്ഡലം മുസ്‌ലിംലീഗ് കമ്മിറ്റിക്ക് കീഴിൽ പാറക്കടവിൽ പ്രവർത്തിച്ചുവരുന്ന ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിലേക്ക് പഞ്ചായത്ത് മുസ്‌ലിംലീഗ് കമ്മിറ്റി മുഖേനയുള്ള ധനസമാഹരണത്തിന് തുടക്കമായി.

വാണിമേൽ പഞ്ചായത്തുതല ഉദ്ഘാടനം ഭൂമിവാതുക്കൽ സീതി സാഹിബ് ഓഡിറ്റോറിയത്തിൽ പ്രവാസി വ്യാപാരി അരക്കണ്ടി റസാഖിൽനിന്ന് തുക സ്വീകരിച്ചുകൊണ്ട് മുസ്‌ലിം ലീഗ് സംസ്ഥാന പ്രവർത്തകസമിതി അംഗം സി.വി.എം. വാണിമേൽ നിർവഹിച്ചു. പഞ്ചായത്ത് ലീഗ് പ്രസിഡൻറ് വി.കെ. കുഞ്ഞാലി അധ്യക്ഷനായി. മണ്ഡലം ജനറൽ സെക്രട്ടറി എൻ.കെ. മൂസ, പഞ്ചായത്ത് ഭാരവാഹികളായ അഷ്റഫ് കൊറ്റാല, ഒ.പി. കുഞ്ഞമ്മദ്, സിദ്ദീഖ് വെള്ളിയോട്, കെ.വി. കുഞ്ഞമ്മദ്, എം.പി. സൂപ്പി തുടങ്ങിയവർ സംബന്ധിച്ചു.

പതിമൂന്നാം വാർഡുതല ഉദ്ഘാടനം പാലോറ സിദ്ദീഖിൽനിന്ന് തുക സ്വീകരിച്ച് ശിഹാബ് തങ്ങൾ ഫൗണ്ടേഷൻ ചെയർമാൻ എം.കെ. അഷ്റഫ് നിർവഹിച്ചു. പ്രസിഡന്റ് ഇ. ആമദ് ഹാജി അധ്യക്ഷനായി. സെക്രട്ടറി ഒ. മുനീർ, വാർഡംഗം റംഷിദ് ചേരനാണ്ടി, ഭാരവാഹികളായ എം.പി. അന്ത്രു, വി.വി. ആലിക്കുട്ടി, സി.വി. കുഞ്ഞാലി എന്നിവർ സംബന്ധിച്ചു.

പതിനാലാം വാർഡുതല ഉദ്ഘാടനം പ്രവാസി വ്യാപാരി ഒ.പി. അബ്ബാസിൽനിന്ന് സീകരിച്ച് വി.കെ. കുഞ്ഞബ്ദുല്ല മുൻഷി നിർവഹിച്ചു. കെ.വി. കുഞ്ഞമ്മദ്, വി.പി. അഹമ്മദ്, നൗഷാദ് കണ്ടിയിൽ, വി.പി. ഹമീദ് സംബന്ധിച്ചു.

വെള്ളിയോട് മേഖലാതല ഉദ്ഘാടനം സി.പി. പോക്കർ ഹാജിയിൽനിന്ന് സ്വീകരിച്ച് പഞ്ചായത്ത് ലീഗ് വൈസ് പ്രസിഡന്റ് സിദ്ധീഖ് വെള്ളിയോട് നിർവഹിച്ചു. പി.പി. അമ്മദ്, കെ.വി. ആരിഫ്, പി.ടി. മഹ്മൂദ്, എ.കെ. അഷ്റഫ് എന്നിവർ സംബന്ധിച്ചു. പതിനഞ്ചാം വാർഡുതല ഉദ്ഘാടനം കുറ്റിയിൽ കുഞ്ഞാലിയിൽനിന്ന് തുക സ്വീകരിച്ചുകൊണ്ട് സി.പി. മൊയ്തു നിർവഹിച്ചു. കുനിയിൽ കുഞ്ഞമ്മദ്, കെ.പി. അസ്‌കർ, ആഷിഖ് കുനിയിൽ, ഉബൈദ് കുറ്റിയിൽ, കുറ്റിയിൽ ബിയ്യാത്തു, കെ.കെ. ഷഫീഖ്, കെ. സാദത്ത് എന്നിവർ സംബന്ധിച്ചു.