പെരുമണ്ണ : മുണ്ടുപാലം സേവാട്രസ്റ്റ് പ്രദേശത്തെ അമ്പതോളം കുടുംബങ്ങൾക്ക് വിഷുകിറ്റ് നൽകി. ബി.ജെ.പി. ജില്ലാ കമ്മിറ്റി അംഗം കെ.സി. വത്സരാജ് ഉദ്ഘാടനം ചെയ്തു. സേവാട്രസ്റ്റ് കൺവീനർ അനിൽ കുമാർ സി. മമ്മിളി അധ്യക്ഷനായി. ടി. ഷിജിത്ത്, സി.കെ. ബാബു, കെ.പി. സന്തോഷ്, പി.സി. സുരേഷ് എന്നിവർ നേതൃത്വം നൽകി.