എകരൂൽ : പൂനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ സൈക്കോസോഷ്യൽ സർവീസും ജാഗ്രതാ സമിതിയും ചേർന്ന് ലോക മാനസികാരോഗ്യദിനം ആചരിച്ചു. പെൺകുട്ടികൾക്കായി ‘കരുതലോടെ കാക്കാം ശരീരത്തെയും മനസ്സിനെയും’ എന്ന വിഷയത്തിൽ ബോധവത്‌കരണ ക്ലാസ് സംഘടിപ്പിച്ചു. സി.കെ. റീഷ്ന ഉദ്ഘാടനം ചെയ്തു. കെ. മുബീന അധ്യക്ഷയായി. ഡോ. എസ്. രംന ക്ലാസെടുത്തു.