കോഴിക്കോട് : കോർപ്പറേഷന്റെ മട്ടുപ്പാവ് മുട്ടക്കോഴി വളർത്തൽ പദ്ധതിയുടെ ഗുണഭോക്തൃവിഹിതം കർഷകരിൽനിന്ന് ശേഖരിച്ച് ഓഫീസിൽ അടയ്ക്കാതെ അഴിമതി നടത്തിയെന്ന പരാതിയിൽ പോലീസ് കേസെടുത്തു.

കോട്ടക്കുന്ന് അഗ്രോ ആൻഡ് പൗൾട്രി ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനിയും കോർപ്പറേഷൻ സെക്രട്ടറിയും സിറ്റി പോലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു.