കായണ്ണബസാർ : കഴിഞ്ഞദിവസത്തെ ശക്തമായ മഴയിൽ വീട് തകർന്നു. ഭിന്നശേഷിക്കാരനായ മരപ്പറ്റ ശശിയുടെ ഓലമേഞ്ഞ വീട് പൂർണമായും നിലംപൊത്തി.

പാത്രങ്ങളും ഇലക്‌ട്രോണിക്സ് ഉപകരണങ്ങൾ ഉൾപ്പെടെ നശിച്ചു. ഒരുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.