പന്തീരാങ്കാവ് : മാലിന്യം കുമിഞ്ഞുകൂടിയ ബൈപ്പാസിന്‍റെ കൂടത്തുംപാറ ജങ്ഷൻമുതൽ മാമ്പുഴപ്പാലംവരെയുള്ള ഭാഗത്ത് കൂടത്തുംപാറ നവകൈരളി ക്ലബ്ബ് പ്രവർത്തകർ മഴക്കാലപൂർവ ശുചീകരണം നടത്തി. ഒളവണ്ണ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.ശാരുതി, സി.പി.എം. ബ്രാഞ്ച് സെക്രട്ടറി രമേശൻ, നവകൈരളി സെക്രട്ടറി വിജയൻ എന്നിവർ നേതൃത്വം നൽകി.