ടി.കെ. ബാലനാരായണൻ

കോഴിക്കോട്

: തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ മുഖേന വീടിനായി ജില്ലയിൽ കാത്തിരിക്കുന്ന അപേക്ഷകർ അരലക്ഷത്തിലേറെ. 70 ഗ്രാമപ്പഞ്ചായത്തുകളിലും ഏഴ് മുനിസിപ്പാലിറ്റികളിലും കോഴിക്കോട് കോർപ്പറേഷനിലുമുള്ള മൊത്തം അപേക്ഷകരുടെ കണക്കാണിത്. പ്ലാസ്റ്റിക്ക് കൊണ്ട് കെട്ടിമറച്ച് പ്രാഥമിക ആവശ്യങ്ങൾക്കുള്ള സൗകര്യം പോലുമില്ലാതെ കൂരകളിൽ താമസിക്കുന്നവരും ഇവരിലുണ്ട്. പത്തുവർഷം മുൻപ് അപേക്ഷിച്ചവർവരെ പട്ടികയിലുണ്ട്.

-21 വർഷം ലൈഫ് ഭവനപദ്ധതിയിൽ പുതുതായി അപേക്ഷിച്ച ഗുണഭോക്താക്കളുടെ വിവരങ്ങൾ: ഭൂമിയുള്ള ഗുണഭോക്താക്കൾ: 70 പഞ്ചായത്തുകളിലായി 36,116 അപേക്ഷകർ. മുനിസിപ്പാലിറ്റികളിൽ മൊത്തം 2615 പേർ. പയ്യോളി (500), ഫറോക്ക് (492), മുക്കം (210), രാമനാട്ടുകര (293), വടകര (308) കോഴിക്കോട് കോർപ്പറേഷൻ: 2269 ഭൂമിയുള്ള മൊത്തം അപേക്ഷകർ: 41,000 70 പഞ്ചായത്തുകളിലെയും ഭൂമിയില്ലാത്തവരുടെ അപേക്ഷകൾ: 7211 പേർ ഏഴ് മുനിസിപ്പാലിറ്റികളിൽ: 1587 കോഴിക്കോട് കോർപ്പറേഷൻ: 3914 ഭൂമിയുള്ളവരും ഭൂമിയില്ലാത്തവരുമായ മൊത്തം അപേക്ഷകർ: 53,712 കിഴക്കോത്ത്, അഴിയൂർ, ഒഞ്ചിയം, ചെക്ക്യാട്, കുന്നുമ്മൽ എന്നീ അഞ്ച് പഞ്ചായത്തുകളിൽ മാത്രമാണ് ഗുണഭോക്താക്കളുടെ വീട് നിർമ്മാണം പൂർത്തീകരിച്ചു കഴിഞ്ഞത്.