ചേളന്നൂർ : ശ്രീനാരായണഗുരു കോളേജിൽ ഇന്റർ നാഷണൽ മൾട്ടി ഡിസിപ്ലിനറി വെബിനാർ പരമ്പരയായ -‘റിപ്പിൾസ് 2020’ തുടങ്ങി. പി.ടി.എ.യുടെ നേതൃത്വത്തിൽ കോളേജിലെ 18 പഠനവിഭാഗങ്ങൾ ചേർന്നാണ് വെബിനാർ സംഘടിപ്പിക്കുന്നത്. ഉദ്ഘാടനം കാലിക്കറ്റ് യൂണിവേഴ്സ്റ്റി രജിസ്ട്രാർ ഡോ. ഇ.കെ. സതീഷ് നിർവഹിച്ചു.

ആദ്യദിവസം ഗണിതശാസ്ത്രവിഭാഗത്തിന്റെ നേതൃത്വത്തിൽ ‘അപ്ലിക്കേഷൻസ് ഓഫ് ബൈഫർക്കേഷൻ അനാലിസിസ്’ എന്ന വിഷയത്തിൽ ജർമനിയിലെ ഹ്യൂഹൻഹൈൻ യൂണിവേഴ്‌സിറ്റിയിലെ ഡോ. എവ്ഡോക്കിയ സ്ലെപ്പൂക്കിന പ്രബന്ധം അവതരിപ്പിച്ചു.

പ്രിൻസിപ്പൽ ഡോ. വി. ദേവിപ്രിയ അധ്യക്ഷയായി. ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ. ജെ. മായാദേവി, ഐ.ക്യു. എ.സി. കോ-ഓർഡിനേറ്റർ ആത്മ ജയപ്രകാശ്, ബോട്ടണി വിഭാഗം മേധാവി കെ.ആർ. ലെസിത, പി.ടി.എ. വൈസ് പ്രസിഡന്റ് കെ.കെ. മുരളി, സ്റ്റാഫ് അസോസിയേഷൻ സെക്രട്ടറി ടി.പി. ബാബു, ഡോ. സി.ആർ. സന്തോഷ്, ഡോ. സിന്ധു കൃഷ്ണദാസ്, ഗണിതശാസ്ത്രവിഭാഗം മേധാവി ടി. മോഹനൻ, ഡോ. കെ.പി. വിനീഷ്, ഡോ. വി.പി. ജൂബി തുടങ്ങിയവർ സംസാരിച്ചു. വെബിനാർ 31-ന് സമാപിക്കും.