പേരാമ്പ്ര : സമസ്ത നേതാവ് സി.എസ്.കെ. തങ്ങളുടെ ഓർമയ്ക്കായി പേരാമ്പ്ര മണ്ഡലം എസ്.വൈ.എസ്. ഏർപ്പെടുത്തിയ സി.എസ്.കെ. തങ്ങൾ എക്സലൻസ് അവാർഡിന് സി.എച്ച്. മഹ്മൂദ് സഅദി അർഹനായി. സമസ്തയുടെയും പോഷക സംഘടനകളുടെയും വളർച്ചയ്ക്ക് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് അവാർഡ്. കടമേരി റഹ്മാനിയ്യ അറബിക് കോളേജ് ലക്ചറാണ്. എസ്.വൈ.എസ്. മജ്‌ലിസുന്നൂർ സംസ്ഥാന ചെയർമാൻ, സമസ്ത ജില്ലാ വൈസ് പ്രസിഡൻഡ്, എസ്.എം.എഫ്. സംസ്ഥാന സമിതി അംഗം. സമസ്ത വിദ്യാഭ്യാസ ബോർഡ് അംഗം തുടങ്ങി സ്ഥാനങ്ങൾ വഹിക്കുന്നു. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ, സയ്യദലി തങ്ങൾ പാലേരി, റഷീദ് റഹ്മാനി കൈപ്രം എന്നിവരടങ്ങുന്ന ജൂറിയാണ് അവാർഡ് നിർണയിച്ചത്.

േഡറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ്

കൂരാച്ചുണ്ട് : ഗ്രാമപ്പഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പുപദ്ധതി വിഭാഗത്തിൽ അക്കൗണ്ടൻറ് കം േഡറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് കൊമേഴ്സിൽ ബിരുദവും പി.ജി.ഡി.സി.എ.യും ഉള്ളവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ 21-ന് രണ്ടുമണിക്കകം ഗ്രാമപ്പഞ്ചായത്ത് ഓഫീസിൽ ലഭിക്കണം.

മണ്ണിടിഞ്ഞ് വീടിന് നാശം

ബാലുശ്ശേരി : കനത്ത മഴയിൽ മണ്ണിടിഞ്ഞുവീണ് വീടിന്റെ പിറകുവശം തകർന്നു. പുത്തൂർവട്ടം അരീക്കൽ ചന്ദ്രൻ വൈദ്യരുടെ വീടിന്റെ അടുക്കളയോടുചേർന്ന ഭാഗത്താണ് മണ്ണിടിഞ്ഞുവീണത്.

ശില്പശാല

കോഴിക്കോട് : പ്രീ-പ്രൈമറി അധ്യാപകർക്കായി ഡയറ്റ് കലാവിദ്യാഭ്യാസവിഭാഗത്തിന്റെ ശില്പശാല തുടങ്ങി. എൻ.സി.ഇ.ആർ.ടി.യിലെ മുഖ്യ റിസോഴ്‌സ് പേഴ്‌സൺ ഡോ. സുലേഖ ഭാർഗവ ഉദ്ഘാടനം ചെയ്തു. ഡയറ്റ് പ്രിൻസിപ്പൽ വി.വി.പ്രേമരാജൻ അധ്യക്ഷനായി.