ബേപ്പൂർ : ബേപ്പൂർ-ലക്ഷദ്വീപ്‌ ചരക്ക്‌-യാത്ര ബന്ധം നിലനിർത്തുന്നത്‌ സംബന്ധിച്ച്‌ ലക്ഷദ്വീപ്‌ ഭരണകൂടവുമായി അടിയന്തരചർച്ചനടത്തി തത്‌സ്ഥിതി നിലനിർത്താൻ നടപടി സ്വീകരിക്കുമെന്ന്‌ തുറമുഖമന്ത്രി അഹമ്മദ്‌ ദേവർകോവിൽ പറഞ്ഞു.

തുറമുഖത്ത്‌ കൂടുതൽ സൗകര്യങ്ങളാണ്‌ ലക്ഷദ്വീപിന്‌ ആവശ്യമുള്ളതെങ്കിൽ അത്‌ നടപ്പാക്കാൻ സംസ്ഥാനസർക്കാർ നടപടി എടുക്കുമെന്നും നിലവിലുള്ള ചരക്കുനീക്കവും യാത്രാക്കപ്പൽ സർവീസും മംഗളൂരു തുറമുഖത്തേക്ക്‌ മാറ്റാനുള്ള നീക്കവും അവസാനിപ്പിക്കണമെന്ന്‌ ദ്വീപ്‌ ഭരണകൂടത്തോട്‌ ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.