കോഴിക്കോട് : സംസ്ഥാനത്ത് അതിരൂക്ഷമായി പടരുന്ന രണ്ടാംഘട്ട കോവിഡിനെ പ്രതിരോധിക്കാനും പ്രതിരോധശക്തി വർധിപ്പിക്കാനും ഏറെ സഹായകരമായ ഹോമിയോ ഇമ്യൂൺബൂസ്റ്റർ മരുന്നുകൾ വാക്സിനേഷൻ എത്താത്ത എല്ലാ കുട്ടികൾക്കും മുതിർന്നവർക്കും നൽകാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഇന്ത്യൻ ഹോമിയോപ്പതിക്‌ മെഡിക്കൽ അസോസിയേഷൻ ജില്ലാ ഘടകം സർക്കാരിനോട് ആവശ്യപ്പെട്ടു.

ദിനാചരണവും ജില്ലാ സമ്മേളനവും ഐ.എച്ച്.എം.എ. നാഷണൽ പ്രസിഡന്റ് ഡോ. ടി.കെ. ഹരീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ഡോ. സചിൽ മായഞ്ചേരി അധ്യക്ഷനായി. ഡോ. അൻവർ റഹ്‌മാൻ, ഡോ. സുദിൻകുമാർ എന്നിവർ ഡോ. ഹനിമാൻ അനുസ്മരണ പ്രഭാഷണം നടത്തി. ഡോ. മുഹമ്മദ് റാഷിദ്, ഡോ. ഉവൈസ്, ഡോ. അജിത്ത്കുമാർ വി.ജി, ഡോ. ലത എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി. ഡോ. സജിൻ (പ്രസിഡന്റ്), ഡോ. നന്ദിത (സെക്രട്ടറി), ഡോ. ഫാമിത (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.