കുന്ദമംഗലം : കോവിഡ് വർധിക്കുന്ന സാഹചര്യത്തിൽ പോലീസ് പരിശോധന ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി ജില്ലാഭരണകൂടത്തിന്റെ തീരുമാനപ്രകാരപ്രകാരം കുന്ദമംഗലത്ത് സ്പെഷ്യൽ സ്‌ക്വാഡ്‌ രൂപവത്‌കരിച്ചു. എസ്.ഐ. റാങ്കിലുള്ള ഉദ്യോഗസ്ഥർക്കാണ് ചുമതല. പൊതുസ്ഥലങ്ങൾ, കടകൾ, ബസ്സുകൾ, മറ്റു പൊതുഗതാഗത സംവിധാനം എന്നിവിടങ്ങളിൽ പരിശോധന നടത്തും.

സാമൂഹികഅകലം പാലിക്കാത്തവർക്കും മുഖാവരണം അണിയാത്തവർക്കും നോട്ടീസ് നൽകി പിഴയീടാക്കും.