നരിക്കുനി : ലഹരിക്കെതിരേയുള്ള പോരാട്ടത്തിന് വിദ്യാർഥികൾ നേതൃത്വം നൽകണമെന്ന് എക്‌സൈസ് വകുപ്പ് നർക്കോട്ടിക്ക് പ്രിവന്റീവ് ഓഫീസർ സന്തോഷ് ചെറുവാട്ട്. മടവൂർ ചക്കാലക്കൽ ഹയർ സെക്കൻഡറി സ്കൂൾ സ്‌കൗട്ട്സ്‌ ആൻഡ്‌ ഗൈഡ്‌സ് യൂണിറ്റിന്റെ ത്രിദിന വാർഷിക ക്യാമ്പ് ‘ഉണർവ്’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ക്യാമ്പിന്റെ ഭാഗമായി ലഹരി ബോധവത്‌കരണക്ലാസ്, വ്യക്തിത്വവികസന പരിശീലനം, ദ്വിതീയ സോപാന പരിശീലനം, പ്ലാസ്റ്റിക് ഫ്രീ കാമ്പസ്, കലാപരിപാടികൾ തുടങ്ങിയവ നടക്കും. സ്കൂൾ പ്രിൻസിപ്പൽ എം.കെ. രാജി അധ്യക്ഷയായി. പി.കെ. സുലൈമാൻ, വിജയൻ നായർ, എം. സിറാജുദ്ദീൻ, വി.പി. സുബൈർ, കെ. ജാബിർ, സി.കെ. നംഷിദ്, കെ.പി. അഫ്‌സൽ, റിയാ ഫാത്തിമ എന്നിവർ സംസാരിച്ചു.