കോടഞ്ചേരി : സംസ്ഥാന പട്ടികവർഗ വകുപ്പിന്റെ നേതൃത്വത്തിൽ ടി.ആർ.ഡി.എം. പദ്ധതിയിലുൾപ്പെടുത്തി പ്രവൃത്തിപൂർത്തീകരിച്ച കോടഞ്ചേരി വട്ടച്ചിറ കോളനിയിലെ വീടുകളുടെ താക്കോൽദാനം നടത്തി.

ഭൂരഹിതരായ ആദിവാസി കുടുംബങ്ങൾക്ക് ഭൂമി പതിച്ചുനൽകി വീട് നിർമിച്ചുനൽകുന്ന പദ്ധതിയിൽ 19 വീടുകൾ യാഥാർഥ്യമാക്കാനായിരുന്നു വിഭാവനംചെയ്തത്. ഇതിൽ 12 വീടുകൾ ഇതിനകം കൈമാറിക്കഴിഞ്ഞു. ഏഴുവീടുകളുടെ നിർമാണം പുരോഗമിക്കുകയാണ്. വീടുകളുടെ താക്കോൽദാനം ലിന്റോ ജോസഫ് എം.എൽ.എ. നിർവഹിച്ചു.

ജില്ലാ പഞ്ചായത്ത് അംഗം ബോസ് ജേക്കബ്, കോടഞ്ചേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ്, ജില്ലാ ട്രൈബൽ ഓഫീസർ സെയ്ദ് നയീൻ തുടങ്ങിയവർ പങ്കെടുത്തു.