വടകര : കാസർകോട്ടുനിന്ന് നാലുമണിക്കൂർകൊണ്ട് തിരുവനന്തപുരത്തും തിരിച്ചും എത്തിയിട്ട് എന്താണ് പ്രയോജനമെന്നും അത്ര വലിയ തൊഴിൽകേന്ദ്രങ്ങളൊന്നും കേരളത്തിൽ ഇല്ലെന്നും മുസ്‍ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. മൂന്നുദിവസമായി നടക്കുന്ന വടകര മണ്ഡലം മുസ്‍ലിംലീഗ് സമ്മേളനത്തിന്റെ സമാപനസമ്മേളനം കോട്ടപ്പറമ്പിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എം.സി. വടകര അധ്യക്ഷനായി. തമിഴ്‌നാട് വഖഫ് ബോർഡ് ചെയർമാൻ എം. അബ്ദുറഹ്‌മാൻ മുഖ്യാതിഥിയായി. ഡോ. എം.കെ. മുനീർ എം.എൽ.എ, എം.എ. റസാഖ്, റിജിൽ മാക്കുറ്റി, അഷ്‌കർ ഫാറൂഖ്, സി.കെ. മൊയ്തു, അഫ്‌നാസ് ചോറോട്, ഒ.കെ. ഇബ്രാഹിം, എം.ടി. അബ്ദുസ്സലാം, അൻവർ ഹാജി, പി.എം. മുസ്തഫ സംസാരിച്ചു.