കോഴിക്കോട് : ജില്ലയിൽ വെള്ളിയാഴ്ച 1,567 കോവിഡ് പോസിറ്റീവ് കേസുകൾകൂടി റിപ്പോർട്ട് ചെയ്തതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. സമ്പർക്കം വഴി 1,542 പേർക്കും ഉറവിടം വ്യക്തമല്ലാത്ത അഞ്ചുപേർക്കും സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ 16 പേർക്കും നാല് ആരോഗ്യപ്രവർത്തകർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 6,820 പേരെ പരിശോധനയ്ക്ക് വിധേയരാക്കി. ചികിത്സയിലായിരുന്ന 399 പേർകൂടി രോഗമുക്തി നേടി. 23.58 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി. രോഗം സ്ഥിരീകരിച്ച് 8,156 പേരാണ് ചികിത്സയിലുള്ളത്. പുതുതായി വന്ന 1,364 പേർ ഉൾപ്പെടെ 19,964 പേർ ഇപ്പോൾ നിരീക്ഷണത്തിലുണ്ട്. ഇതുവരെ 12,07,460 പേർ നിരീക്ഷണം പൂർത്തിയാക്കി. 4,507 മരണങ്ങളാണ് ഇതുവരെ കോവിഡ് മൂലമെന്ന് റിപ്പോർട്ട് ചെയ്തത്.