കോഴിക്കോട് : മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് യൂണിയൻബാങ്ക് ഗുഡ്‌സ് ഓട്ടോ നൽകി. ബാങ്ക് ഡെപ്യൂട്ടി ജനറൽ മാനേജർ ടി.എ. നാരായണൻ മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. എം.പി. ശ്രീജയന് ഓട്ടോയുടെ രേഖകളും താക്കോലും കൈമാറി.

ബാങ്കിന്റെ മെയിൻബ്രാഞ്ച് മാനേജർ ഗംഗാധരനായിക്, അനിൽകുമാർ, ലേ സെക്രട്ടറി പി. ബാബുചന്ദ്രൻ എന്നിവർ സന്നിഹിതരായിരുന്നു.