ബേപ്പൂർ : ഉരുനിർമാണത്തിൽ പുകൾപെറ്റ ബേപ്പൂരിന്റെ കീർത്തി ഇനി ഖത്തർ ലോകകപ്പ് ഫുട്‌ബോൾവേദിയിലും. ബേപ്പൂരിന്റെ മറുകരയായ പട്ടർമാട്‌ ദ്വീപിൽ നിർമിച്ച്‌ നീറ്റിലിറക്കിയ ഉല്ലാസ ഉരു വെള്ളിയാഴ്ച വൈകീട്ട്‌ ബേപ്പൂർ തുറമുഖത്ത്‌ നിന്ന് ഖത്തറിലെ ദോഹയിലേക്ക് പുറപ്പെട്ടു.

ഹാജി പി.ഐ. അഹമ്മദ്‌കോയ കമ്പനിയുടെ നേതൃത്വത്തിലാണ്‌ ‘സംബൂക്ക്‌’ മാതൃകയിലുള്ള ഉരുനിർമിച്ചത്‌. എം.എസ്‌.വി. ബുർഹൻ’ എന്നാണ്‌ ഉരുവിന്റെ ഉരു.

ഉരുവിന്റെ ഫ്ലാഗ്‌ഓഫ്‌ ചടങ്ങിൽ പോർട്ട്‌ ഓഫീസർ ക്യാപ്‌റ്റൻ അശ്വനി പ്രതാപ്‌, കസ്റ്റംസ്‌ സൂപ്രണ്ട്‌ എം. പ്രകാശ്‌, ഇൻസ്പെക്ടർ കപിൽ സുരീര, ഇമിഗ്രേഷൻ ഓഫീസർമാരായ സുരേഷ്‌, അബ്ദുറഹിമാൻ, കയറ്റുമതിക്കമ്പനിയായ ഹാജി പി.ഐ. അഹമ്മദ്‌കോയ, കമ്പനിയുടമ പി.ഒ. ഹാഷിം, പോർട്ട്‌ കൺസർവേറ്റർ ജിഷ, വാർഫ്‌ സൂപ്പർവൈസർ സൂസൺ, കസ്റ്റംസ് ഉപദേശകസമിതിയംഗം മുൻഷീദ് അലി, ഉരുവിന്റെ സ്രാങ്കുമാരായ സ്റ്റാൻലി ജോർജ്, ദേവദാസ് തുടങ്ങിയവർ പങ്കെടുത്തു.