എകരൂൽ : കാന്തപുരം ജി.എം.എൽ.പി. സ്കൂളിൽ പുതിയ ക്ലാസ് മുറി ഉദ്ഘാടനവും എൽ.എസ്.എസ്. ജേതാക്കളെ അനുമോദിക്കലും നടത്തി. എം.കെ. രാഘവൻ എം.പി ഉദ്ഘാടനംചെയ്തു.

അറബിക്‌ ഭാഷാ സാഹിത്യത്തിൽ പിഎച്ച്.ഡി. നേടിയ ഈ വിദ്യാലയത്തിലെ അധ്യാപകനായ ഡോ. ഷമീറിനെ പി.ടി.എ. കമ്മിറ്റി അനുമോദിച്ചു. കെ.കെ. അബ്ദുള്ള അധ്യക്ഷനായി.

യു.കെ. അബ്ദുൾ നാസർ, സാജിത, സക്കീന, അഹമ്മദ്കുട്ടി ഉണ്ണികുളം, ഒ.വി. മൂസ, ഉമർ, എസ്.എച്ച്. റഫീഖ് കാന്തപുരം, സുബൈർ അവേലം, ഷമീർ ബാവ, പ്രധാനാധ്യാപിക വി. പാത്തുമ്മ, ധന്യ എന്നിവർ സംസാരിച്ചു.