എകരൂൽ : മങ്ങാട് എ.യു.പി. സ്കൂളിൽ ‘ഉണർവ് 2022’ പദ്ധതിയുടെ ഭാഗമായി യു.എസ്.എസ്. പരീക്ഷയെഴുതുന്ന വിദ്യാർഥികൾക്ക് മോട്ടിവേഷൻ ക്ലാസ് നടത്തി.

പി.ടി.എ. പ്രസിഡൻറ് സി. അബ്ദുൾ ഷുക്കൂർ ഉദ്ഘാടനംചെയ്തു. പ്രധാനാധ്യാപിക ജമീല അധ്യക്ഷയായി. ഡി.ആർ.ജി. അംഗം കെ. അബ്ദുൾ ലത്തീഫ് ക്ലാസിന് നേതൃത്വംനൽകി. എ.കെ. ഗിരീഷ്, ഹൗസിന, ടി. ജബ്ബാർ, ടി.എം. നഫീസ, കെ. ഉമ്മർ, എൻ. ഷബീറലി എന്നിവർ സംസാരിച്ചു.