ദേശീയപാതയിൽ പാലോറമല ജങ്ഷന് സമീപം റോഡരികിൽ നിർത്തിയിട്ട കണ്ടെയ്‌നർ ലോറികൾദേശീയപാതയോരത്ത് വീണ്ടും മറുനാടൻ വാഹനങ്ങളുടെ പാർക്കിങ്സമൂഹവിരുദ്ധരുടെ ശല്യവും രൂക്ഷംഎലത്തൂർ : ദേശീതപാതയിൽ പാലോറമല ജങ്ഷന് സമീപത്തെ റോഡരികിൽ സ്ഥാപിച്ച ഡിവൈഡറുകൾ നീക്കി മറുനാടൻവാഹനങ്ങളുടെ അനിധികൃത പാർക്കിങ് വ്യാപകമാകുന്നു. ദേശീയപാതയുടെ വശങ്ങളിലാണ് കണ്ടെയ്നർ ലോറികൾ അനധികൃതമായി പാർക്ക് ചെയ്യുന്നത്. പാലോറമല ജങ്ഷനിൽ മാത്രം 22-ഓളം ഡിവൈഡറുകൾ സ്ഥാപിച്ചിരുന്നു. പുറക്കാട്ടിരി ചെറുകുളം ഭാഗങ്ങളിലേക്ക് പോലീസ് ഏതാനും ഡിവൈഡറുകൾ നേരത്തെ മാറ്റിയതോടെയാണ് അനധികൃത പാർക്കിങ് വീണ്ടും തുടങ്ങിയത്. ഇവ പിന്നീട് പോലീസ് തിരിച്ചെത്തിച്ചെങ്കിലും പാർക്കിങ് ഇപ്പോഴും തുടരുകയാണ്.

പരാതിയോടുപരാതി

സർവീസ് റോഡിലെ ഗതാഗതം തടസ്സപ്പെടുന്ന തരത്തിലാണ് വാഹന പാർക്കിങ്. മറുനാടൻ വാഹനങ്ങളെ കേന്ദ്രീകരിച്ച് ലഹരിവിൽപ്പന വ്യാപകമായതോടെ നാട്ടുകാരുടെ ഇടപെടലിനെ തുടർന്നായിരുന്നു മേഖലയിൽ പോലീസ് ഡിവൈഡർ സ്ഥാപിച്ചത്. നിർത്തിയിടുന്നവാഹനങ്ങളുടെ മറവിൽ റോഡരികിൽ മലമൂത്രവിസർജ്യം നടത്തുന്നതായും പരാതി ഉയരുന്നുണ്ട്.

പോലീസ് ഇടപെടൽ ഉണ്ടാകണം

കഴിഞ്ഞആഴ്ച കോഴിക്കടയിലെയും ആശുപത്രിയിലെയും മാലിന്യം റോഡരികിൽ നിക്ഷേപിച്ചത് നാട്ടുകാർ ചേർന്നാണ് എടുത്തു മാറ്റിയത്. ജങ്ഷനിൽസ്ഥാപിച്ച പോലീസിന്റെ എ.എൻ.പി.ആർ. ക്യാമറകൾ പരിശോധിച്ചാൽ സമൂഹവിരുദ്ധരെ എളുപ്പത്തിൽ കണ്ടെത്താനാവും. ഏതാനും ആഴ്ചകൾക്ക് മുമ്പ് ജങ്ഷൻ പരിസരത്തെ ഏതാനുംവീടുകളിൽ കവർച്ചാശ്രമം നടന്നിരുന്നു. അർധരാത്രി കതകിന് മുട്ടി കള്ളൻമാർ ഭീഷണിമുഴക്കിയ സംഭവവും ഉണ്ടായിരുന്നു. മേഖലയിലെ പരസ്യബോർഡുകളിലെ ഇരുമ്പുകമ്പികൾ മോഷ്ടാക്കൾ കടത്തിക്കൊണ്ടുപോകുന്നതും പതിവായിട്ടുണ്ട്. പോലീസ് നടപടികൾ ഉണ്ടാവുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.