നടുവണ്ണൂർ : റോഡ് വീതികൂട്ടിയതോടെ റോഡിൻമേലായ രണ്ട് വൈദ്യുതത്തൂണുകൾ എം.എൽ.എ. സച്ചിൻദേവിന്റെ നിർദേശത്തെത്തുടർന്ന് കെ.എസ്.ഇ.ബി. അധികൃതർ നീക്കി. നടുവണ്ണൂർ-മന്ദങ്കാവ് റോഡിലെ കുഴൽക്കിണർ മുക്കിനടുത്തുള്ള തൂണുകളാണ് നടുവണ്ണൂർ സെക്‌ഷൻ നീക്കിയത്. തൂണുകൾ മാറ്റി ഗതാഗതം സുഗമമാക്കണമെന്ന നിവേദനം എം.എൽ.എ.യുടെ 'നിങ്ങളോടൊപ്പം' പരിപാടിയിൽ ലഭിച്ചിരുന്നു. കെ.എസ്.ഇ.ബി. നാദാപുരം ഡിവിഷൻ എക്‌സി. എൻജിനിയർക്ക് എം.എൽ.എ. നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ചൊവ്വാഴ്ച ഇവ മാറ്റിയത്.