മേപ്പയ്യൂർ : ഗ്രാമപ്പഞ്ചായത്ത് പി.ഇ.സി.യുടെ നേതൃത്വത്തിൽ മഞ്ഞക്കുളം വി.എൽ.പി. സ്കൂളിൽ അധ്യാപകസംഗമവും യാത്രയയപ്പും സംഘടിപ്പിച്ചു.

ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. രാജൻ അധ്യക്ഷനായി. മേലടി എ.ഇ.ഒ. ഗോവിന്ദൻ, വി. അനുരാജ്, ഭാസ്കരൻ കൊഴുക്കല്ലൂർ, സി.എം. ബാബു, ടി. രാജൻ, വി. രാജീവ്, വി.പി. ശിവദാസൻ, കുഞ്ഞമ്മദ്, എം.കെ. രാഹുൽ എന്നിവർ സംസാരിച്ചു.