മുതുവടത്തൂർ : എസ്.എസ്.എൽ.സി. പരീക്ഷയിൽ ഉന്നതവിജയം നേടിയ പൂർവവിദ്യാർഥികൾക്ക് സ്നേഹാദരം നൽകി. മുതുവടത്തൂർ മാപ്പിള യു.പി. സ്കൂളിൽ നടന്ന അനുമോദനച്ചടങ്ങിൽ പൂർവവിദ്യാർഥികളായ പതിനൊന്ന് പേരെയാണ് അനുമോദിച്ചത്. സ്കൂളിന്റെ സ്നേഹോപഹാരം കെ.എം. സമീർ വിതരണം ചെയ്തു. സി.കെ. ഇസ്മായിൽ അധ്യക്ഷത വഹിച്ചു. കെ.പി. ശ്യാംസുന്ദർ, ഒ. സ്വപ്ന, എസ്.എസ്.ജി. കൺവീനർ ഹമീദ് കളത്തിൽ, മടപ്പള്ളി കുഞ്ഞിരാമൻ, പി.കെ. ഷാഹിന, ഖമറുന്നീസ എന്നിവർ സംസാരിച്ചു.