കൊയിലാണ്ടി : സംസ്ഥാനസർക്കാർ നൂറുദിന കർമപരിപാടിയുടെ ഭാഗമായി കൊയിലാണ്ടി താലൂക്ക് തലത്തിൽ പട്ടയവിതരണം നടത്തി. 550 പട്ടയങ്ങളാണ് താലൂക്കിന്റെ വിവിധ ഭാഗങ്ങളിലായി വിതരണം ചെയ്യുന്നത്.

ടി.പി. രാമകൃഷ്ണൻ എം.എൽ. എ. ഉദ്ഘാടനംചെയ്തു. കാനത്തിൽ ജമീല എം.എൽ.എ. അധ്യക്ഷയായി. ഡെപ്യൂട്ടി കളക്ടർ കെ. ഹിമ, കൊയിലാണ്ടി നഗരസഭാധ്യക്ഷ സുധാ കിഴക്കേപാട്ട്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറുമാരായ കെ.പി. ഗോപാലൻ നായർ (മേലടി), വി.കെ. അനിത (ബാലുശ്ശേരി), നഗരസഭാ കൗൺസിലർ സിന്ധു സുരേഷ്, തഹസിൽദാർ സി.പി. മണി എന്നിവർ സംസാരിച്ചു.