കോഴിക്കോട് : ജില്ലയിൽ 1117 കോവിഡ് പോസിറ്റീവ് കേസുകൾകൂടി റിപ്പോർട്ട് ചെയ്തതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. 20 പേരുടെ ഉറവിടം വ്യക്തമല്ല.

സമ്പർക്കംവഴി 1090 പേർക്കാണ് രോഗം ബാധിച്ചത്. ഇതരസംസ്ഥാനങ്ങളിൽനിന്നുംവന്ന ഒരാൾക്കും വിദേശത്തുനിന്നുംവന്ന നാലുപേർക്കും രണ്ട് ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു.

9203 പേരെ പരിശോധനയ്ക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സി.കൾ, വീടുകൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 3342 പേർകൂടി രോഗമുക്തി നേടി.

12.39 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റിനിരക്ക്. രോഗം സ്ഥിരീകരിച്ച് 25,779 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. 2411 മരണമാണ് ഇതുവരെ റിപ്പോർട്ട്‌ ചെയ്തത്.