മാവൂർ : അമ്പലക്കുന്നത്ത് നളിനിയുടെ പറമ്പിലെ കൃഷി കാട്ടുപന്നി നശിപ്പിച്ചു. ചേമ്പ്, കാച്ചിൽ, ചേന തുടങ്ങിയ കൃഷികളാണ് തിങ്കളാഴ്ചരാത്രി കാട്ടുപന്നി നശിപ്പിച്ചത്. ഈ പ്രദേശത്തിെന്റ അടുത്ത പ്രദേശങ്ങളിലൊക്കെയുംതന്നെ കാട്ടുപന്നിയിൽനിന്ന് കൃഷിയിടങ്ങൾ സംരക്ഷിക്കാൻ കർഷകർ വളരെയേറെ ബുദ്ധിമുട്ടുകയാണ്. കാട്ടുപന്നിയിൽനിന്ന് വിളകൾ സംരക്ഷിക്കാനുള്ള നടപടികൾ ഉണ്ടാവണമെന്ന് അധികൃതർക്ക് പരാതി നൽകിയിട്ടും ഒരു പരിഹാരവുമുണ്ടായിട്ടില്ലെന്നും കർഷകർ ആരോപിക്കുന്നു.